1
Comments

Please Login to comment
newest oldest most voted
priya john k
Member
priya john k

മാമാ ആഫ്രിക്ക. ടി ഡി രാമകൃഷ്ണൻ. രാമകൃഷ്ണന്റെ കൗമാരകാലത്തെ തൂലികാ സുഹൃത്തിന്റെ കഥാലോകത്തെ നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത് പോലെയാണ് മാമാ ആഫ്രിക്ക എന്നനോവൽ നമ്മിലേക്ക് എത്തുന്നത്. താരാ വിശ്വനാഥ് എന്ന മൊയന്തി( ഇന്ത്യക്കാരി)യുടെ കഥ ആഫ്രിക്കയുടെയും കഥയാവുന്നു. ഈദി ആമീൻ തട്ടികൊണ്ടുപോകുന്ന ഇന്ത്യൻ പെൺകുട്ടി അവിടെ നിന്നും രക്ഷപ്പെടുന്നു. അവൾക്ക് താര പരിവേഷം കിട്ടുന്നു. ഉഹുറൂ വിനു വേണ്ടി പ്രവർത്തിക്കുന്ന അവൾ അക്ഷരം പടവാളാക്കുന്നു. താരയുടെ സങ്കൽപ്പലോകവും, യാഥാർഥ്യവും, ആഫ്രിക്കൻ മിത്തുകളും ..ഗോത്രവർഗങ്ങളുടെ ആചാരങ്ങളും മോയന്തികളോട് ആഫ്രിക്കൻ പുരുഷന്റെ ആസക്തിയും എല്ലാം ചേർത്തു താരയുടെ ലോകം നമ്മുടെ മുൻപിൽ അനാച്ഛാദനം ചെയ്യപ്പെടുന്നു.മാമാ ആഫ്രിക്ക ആഫ്രിക്കയുടെ ‘അമ്മ എന്നആഫ്രിക്കൻ മിത്താണ്.താര കാണുന്നസ്വപ്നങ്ങളിൽ വരുന്ന മാമക്ക് സരസ്വതിയോടും ലക്ഷ്മിയോടും ദുർഗയോടും ആത്മപരതയുണ്ട്.അപകടങ്ങളിൽ അവളെ സഹായിക്കുന്ന മാമാ അവൾ തന്നെയാണെന്ന് അവൾ തിരിച്ചറിയുന്നു മുണ്ട്‌. രാമു അവളുടെ വിശുദ്ധസ്നേഹമാണ്. ശാരീരിക ആകർഷണങ്ങൾക്ക് അപ്പുറത്തെ വിശുദ്ധ സ്നേഹം. പുരുഷന്റെ പൊളിഗമസ് പ്രവണതകൾ പറയാനാണ് ഒകാപിയെ നമുക്ക് കാണിച്ചു… Read more »