1
Comments

Please Login to comment
newest oldest most voted
priya john k
Member
priya john k

സമുദ്രശില. സുഭാഷ് ചന്ദ്രൻ. അഞ്ചാം പതിപ്പ്‌ ജൂലൈ2019. ഒന്നാം പതിപ്പ് ഏപ്രിൽ 2019. അംബ എന്ന കഥാപാത്രത്തെ വരച്ചുകാട്ടുമ്പോൾ, ഒരു സ്ത്രീ പക്ഷ രചനക്കാണോ നിരുപധികസ്നേഹത്തെ ക്കുറിച്ചു പറയാനാണോ വൈകല്യങ്ങളുള്ള കുട്ടികളുടെ അമ്മമാരുടെ നിത്യദുഃഖത്തെ കുറിച്ചു പറയാനാണോ പുരുഷന്റെ സുഖത്തിലധിഷ്ഠിതമായ സ്വർത്ഥസ്നേഹത്തെ കുറിച്ചു പറയാനാണോ ഇതെല്ലം കൂടി പറയാനാണോ കഥാകാരൻ ശ്രമിക്കുന്നതെന്ന് സന്ദേഹം തോന്നാം… ഭാഷ എത്ര മനോഹര അലങ്കാരങ്ങളോട് കൂടിയാണ് അദ്ദേഹം ഉപയോഗിക്കുന്നത്.. താൻ തന്നെ കഥാപാത്രമായി വരുന്ന രചനാ തന്ത്രമാണ് ഇതിൽ അദ്ദേഹം ഉപയോഗിക്കുന്നത്.മഹാഭാരതത്തിലെ അംബയെയും വ്യാസനെയും ഈ നോവലിലേക്ക് ബന്ധിപ്പിക്കുവാനും അംബയ്ക്ക് അലൗകീക ഭാവം നൽകാനുമുള്ള ശ്രമങ്ങളും ബോധ പൂർവ്വമായി സന്നിവേശിപ്പിച്ചിരിക്കുന്നു. സമുദ്രശില എന്നത് അംബ തന്നെയാണ്.സങ്കൽപ്പവും യാഥാർഥ്യവും പെണ്മനസും ചേർന്നൊരു ചേരുവ.അംബ യുടെ നിരുപാധിക പ്രണയത്തിൽ കാമുകന് പേരോ ഒരു മുഖം പോലുമോ ഇല്ല.ആ നിരുപാധിക സ്നേഹത്തിന്റെ വളർച്ച മകനിലൂടെ പൂർത്തിയാവുന്നു. ആസക്തിയുടെ കടൽ തിര ചുറ്റും ആഞ്ഞടിക്കുമ്പോഴും നിസ്സംഗയായ് നിൽക്കുന്ന വെള്ളി യാം കല്ലാണ്… Read more »